പാരീസ് : ആരാധനയ്ക്കിടെ ക്രിസ്ത്യൻ പള്ളിയിൽ അള്ളാഹു അക്ബർ മുഴക്കി മുസ്ലീം യുവാവ് . ഡ്യൂസൽഡോർഫിലെ നിയോ-റൊമാനെസ്ക് പള്ളിയിലാണ് കുർബാനയ്ക്കിടെ യുവാവ് അതിക്രമിച്ച് കയറി, അള്ളാഹുവിനെ വിളിച്ച് പ്രാർത്ഥിക്കാൻ ശ്രമിച്ചത് .
വൈകുന്നേരത്തെ കുർബാനയ്ക്കിടെയാണ് ജർമ്മനിയിലെ കത്തോലിക്കാ സഭയുടെ കീഴിലുള്ള പള്ളിയിൽ യുവാവ് അതിക്രമിച്ച് കയറിയത് . . മോൺസിഞ്ഞോർ വിൽഹെം ടെർബോവൻ കുർബാന ചൊല്ലുമ്പോഴായിരുന്നു സംഭവം.
ഏകദേശം 50 ഓളം പേരാണ് ക്രിസ്ത്യൻ വിശ്വാസികളാണ് പള്ളിയിൽ ഉണ്ടായിരുന്നത് . പ്രാർത്ഥനയ്ക്കിടെ പള്ളിയുടെ വാതിലിൽ യുവാവ് പല തവണ ശക്തമായി ഇടിക്കുകയും ഒടുവിൽ തുറന്ന് അകത്തേയ്ക്ക് വരികയുമായിരുന്നു. മോൺസിഞ്ഞോർ ടെർബോവന്റെ തൊട്ടുമുമ്പിൽ എത്തി മുൻ നിരയിൽ ഇരുന്ന യുവാവ് അൾത്താരയ്ക്ക് മുന്നിൽ നിസ്ക്കരിക്കും വിധത്തിൽ ഇരുന്ന് അള്ളാഹു അക്ബർ മുഴക്കി പ്രാർത്ഥിക്കുകയായിരുന്നു.
സമാധാനത്തോടെ ഇരിക്കണമെന്നും , മറിച്ചായാൽ പുറത്ത് പോകണമെന്നും ടെബോവൻ യുവാവിനോട് പറഞ്ഞു . ഇത് ചെവിക്കൊള്ളാതെ വീണ്ടും ബഹളം വയ്ക്കാൻ തുടങ്ങിയ യുവാവിനെ പിന്നീട് ആളുകളെത്തി പിടിച്ച് മാറ്റുകയായിരുന്നു.
സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട് . ‘ ഏതാനും ദശകങ്ങൾക്കുള്ളിൽ തങ്ങൾ ഇവിടെ അധികാരത്തിൽ വരുമെന്ന് യൂറോപ്പിലെ മുസ്ലീങ്ങളുടെ മുൻനിര തലവന്മാർ അനുമാനിക്കുന്നു. ഇത് നമ്മെ ചിന്തിപ്പിക്കണം.”എന്നും ക്രിസ്ത്യൻ മതമേധാവികൾ പ്രതികരിച്ചു.
Comments