ധാക്ക ; വ്യഭിചാരക്കുറ്റത്തിന് വിചാരണ നേരിട്ട് ബംഗ്ലദേശ് ക്രിക്കറ്റ് താരം നാസിർ ഹുസൈൻ. നാസിറിന്റെ ഭാര്യ തമീമ സുൽത്താനയുടെ ആദ്യ ഭർത്താവ് റാക്കിബ് ഹസനാണ് നാസിറിനെതിരെ പരാതി നൽകിയത് .
ഇപ്പോഴും തന്റെ ഭാര്യയാണെന്നും ഹുസൈനെ വിവാഹം കഴിക്കുന്നതിനായി വ്യാജ വിവാഹമോചന സർട്ടിഫിക്കറ്റ് നിർമിച്ചാണെന്നുമാണ് റാക്കിബിന്റെ പരാതി. തമീമയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ബംഗ്ലദേശിൽ വ്യഭിചാരക്കുറ്റത്തിന് പുരുഷന്മാർക്കു കടുത്തശിഷയാണ്. നാസിർ ഹുസൈൻ കുറ്റക്കാരനാണെന്നു കണ്ടെത്തിയാൽ ഏഴു വർഷം വരെ തടവു ലഭിക്കാമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വർഷം ഫെബ്രുവരി 14നാണ് ഹുസൈൻ തമീമയെ വിവാഹം ചെയ്തത്. നിലവിൽ ഇരുവരും ജാമ്യത്തിലാണ്. റാക്കിബിനെ വിവാഹം കഴിച്ചിട്ടില്ലെന്ന് കാണിക്കാൻ തമീമ വിവാഹമോചന രേഖകളും തപാൽ രസീതുകളും വ്യാജമായി ഉണ്ടാക്കി.’– റാക്കിബിന്റെ അഭിഭാഷക ഇസ്രത്ത് ഹസൻ പറഞ്ഞു
വ്യഭിചാര കേസുകൾ വിരളമാണ്. സാധാരണയായി, അത് തെളിയിക്കാൻ ബുദ്ധിമുട്ടാണ്. ഈ ആരോപണങ്ങൾ തെളിയിക്കാൻ കഴിയില്ലെന്ന് ഉറപ്പുണ്ടെന്ന് നാസിർ ഹുസൈനും തമീമയ്ക്കും വേണ്ടി ഹാജരായ ഫരീദ് ഉദ്ദീൻ ഖാൻ പറഞ്ഞു.
Comments