തിരുവനന്തപുരം: ദുര്‍ഘടമേഖലയില്‍ പൊലീസിന്റെ യാത്ര സുഖമമാക്കാന്‍ ‘ഗുര്‍ഖാ’ വാഹനമെത്തി. കരുത്തറിയിച്ച് മുന്നേറാന്‍ 46 ഗുര്‍ഖാ വാഹനങ്ങളാണ് വിവിധ സ്റ്റേഷനുകളിലേക്ക് കൈമാറിയത്.
നക്സല്‍ ബാധിത മേഖലയിലും ഉയര്‍ന്ന പ്രദേശങ്ങളുമുളള പൊലീസ് സ്റ്റേഷനുകള്‍ക്കാണ് വാഹനം കൈമാറിയത്. ആറുപേര്‍ക്ക് കയറാവുന്ന ഫോര്‍വീല്‍ എസി വാഹനമാണ് ഗുര്‍ഖ. 13.25 ലക്ഷം രൂപയാണ് വില.
ഒട്ടേറെ പ്രത്യേകതയുളള ഗുര്‍ഖ മെഴ്സിഡസ് ജി വാഗണിനെ അടിസ്ഥാനപ്പെടുത്തിയാണ് തയ്യാറാക്കിയത്. കരുത്ത് വിളിച്ചറിയിക്കുന്ന ബോഡിയും ഫുഡ്ബോര്ഡും എല്‍ഇഡി ഇന്റഗ്രേറ്റഡ് ഹെഡ്ലാംപും ബോണറ്റിലെ ഇന്ഡിക്കറ്ററും ഉള്‍പ്പെടെ മികച്ച കാഴ്ചയാണ് ഗുര്‍ഖ നല്‍കുന്നത്.
ആധുനിക എസി കാറുകളോട് കിടപിടിക്കുന്നതാണ് ഉള്‍വശം. സുഖദമായ യാത്രയ്ക്ക് മനോഹരമായ നാല് ക്യാപ്റ്റന്‍ സീറ്റുകള്‍, ഉറപ്പുള്ള സ്റ്റിയറിങ്, ടച്ച് സ്ക്രീന്‍, ആധുനിക ഓഫ് റോഡ് എസ്യുവികള്‍ക്ക് ഇണങ്ങുന്ന ഡാഷ് ബോര്‍ഡ് എന്നിവ ഈ ഗുര്‍ഖയുടെ മികവാണ്.
Comments