ചെന്നൈ : തമിഴ് ചിത്രം എഫ്ഐആറിനെതിരെ മുസ്ലീം സംഘടന. സിനിമയുടെ പോസ്റ്റർ മതവികാരം വ്രണപ്പെടുത്തുവെന്ന് ആരോപിച്ച് ആൾ ഇന്ത്യ മുസ്ലീം അസോസിയേഷൻ തെലങ്കാന സർക്കാരിനെ സമീപിച്ചു. സിനിമയുടെ പോസ്റ്ററിൽ ഉപയോഗിച്ചിരിക്കുന്ന അറബി വാക്കാണ് സംഘടനയുടെ പ്രതിഷേധത്തിനിടയാക്കിയത്.
ഷഹാദ എന്ന വാക്കാണ് സിനിമയുടെ പോസ്റ്ററിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് മുസ്ലീം വിഭാഗത്തിന്റെ മതവികാരത്തെ ഹനിക്കുന്നതാണെന്ന് ഇസ്ലാമിക സംഘടന പറയുന്നു. ഷഹാദ എന്ന വാക്ക് പോസ്റ്ററിൽ നീക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഷഹാദ എന്ന പദം ഉപയോഗിച്ചതിന്റെ പേരിൽ മലേഷ്യ, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ സിനിമയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘടന തെലങ്കാന സർക്കാരിനെ സമീപിച്ചത്. തമിഴ് നടൻ വിഷ്ണു വിശാൽ ആണ് ചിത്രത്തിലെ നായകൻ.
മലയാളി താരങ്ങളായ മഞ്ജിമ മോഹൻ, മാല പാർവ്വതി, റെബ മോണിക്ക ജോൺ എന്നീ മലയാളി താരങ്ങൾ അഭിനയിച്ച സിനിമ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്.
Comments