കൊച്ചി:സിൽവർ ലൈൻ പദ്ധതിയിൽ ഭൂമി സർവേ തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു .ഭൂമി സർവേ തടഞ്ഞ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി.ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷൻ ആയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ് .
പരാതിക്കാരുടെ ഭൂമിയിൽ സർവേ നടത്തുന്നത് തടഞ്ഞ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റ റദ്ദാക്കിയത്.ഡി പി ആർ തയാറാക്കിയതിന്റെ വിശദാംശങ്ങൾ അറിയിക്കണം എന്ന നിർദേശവും ഹൈക്കോടതി ഒഴിവാക്കി.സർക്കാരിന്റെ അപ്പീൽ അനുവദിച്ചു കൊണ്ടാണ് നടപടി.അപ്പീൽ അനുവദിച്ചതോടെ സർവെ നടപടികൾ സർക്കാരിന് തുടരാൻ സാധിക്കും.കെ റെയിൽ വിവാദങ്ങൾക്കിടയിൽ സർക്കാരിന് ആശ്വാസമാവുകയാണ് ഹൈക്കോടതി ഉത്തരവ്.
Comments