ദുബായ്: ദുബായ് ഡോക്യുമെന്റ് അറ്റസ്റ്റേഷൻ സെന്റർ കൂടുതൽ വിശാലമായ സ്ഥലത്തേക്ക് മാറ്റുന്നതായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ചൊവ്വാഴ്ച മുതൽ അതേ കെട്ടിടത്തിൽ തന്നെ, ഒന്നാം നിലയിലെ കൂടുതൽ വിശാലമായ സ്ഥലത്തേക്ക് ഓഫീസ് പ്രവർത്തനങ്ങൾ മാറ്റാനാണ് പദ്ധതി.
നിലവിൽ കോൺസുലേറ്റുകളുടെ ഔട്ട്സോഴ്സ് സേവനദാതാവായ എസ്.ജി. ഐ.വി.എസ്. ഗ്ലോബൽ കൊമേഴ്ഷ്യൽ ഇൻഫർമേഷൻ സർവീസസ്, റൂം നമ്പർ 201, 202, ബിസിനസ് ആട്രിയം ബിൽഡിങ്, ഊദ് മേത്ത, ദുബായ് എന്ന വിലാസത്തിലാണ് സേവനങ്ങൾ നൽകി വരുന്നത്. 102, 103, 104 എന്നിങ്ങനെയായിരിക്കും പുതിയ റൂം നമ്പറുകൾ.
പവർ ഓഫ് അറ്റോർണി രജിസ്ട്രേഷൻ, വിൽപ്പത്ര രജിസ്ട്രേഷൻ, വിവാഹ-ബിരുദ-വിദ്യാഭ്യാസ രേഖകളുടെ അറ്റസ്റ്റേഷൻ എന്നിവയുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ജോലികൾ മാത്രമാണ് സ്ഥല സൗകര്യമില്ലാത്തതിനാൽ നിലവിൽ ഐ.വി.എസ്. സെന്റർ ഏറ്റെടുത്ത് നടത്തുന്നത്.
പുതിയ കെട്ടിടത്തിൽ വലിയ കാത്തിരിപ്പുകേന്ദ്രങ്ങളും വിശാലമായ ഹാളുമുണ്ടാകും. തിങ്കൾമുതൽ വെള്ളിവരെ രാവിലെ എട്ടു മുതൽ രാത്രി ഒരുമണിവരെയും ശനിയാഴ്ച രാവിലെ എട്ടുമുതൽ രാത്രി 11 വരെയുമായിരിക്കും പ്രവർത്തനസമയം.
Comments