പനാജി: ഐഎസ്എല്ലിൽ ഈ സീസണിലെ ഏഴാമത്തെ വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് വിജയം സ്വന്തമാക്കിയത്. ജയത്തോടെ ബ്ലാസ്റ്റേഴ്സ് 15 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്തെത്തി.
സിപോവിച്ചാണ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ നേടിയത്. രണ്ടാം പകുതിയിലാണ് ഗോൾ നേടുന്നത്. 49-ാം മിനിറ്റിൽ ഒരു കോർണറിൽ നിന്നും സിപോവിച്ച് മികച്ച ഹെഡറിലൂടെ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തുകയായിരുന്നു.
25 പോയിന്റ് എന്ന 2017-18 സീസണിലെ റെക്കോർഡും ബ്ലാസ്റ്റേഴ്സ് മറിടകടന്നു. സീസണിൽ ഏഴ് ജയം നേടുന്നത് ഇതാദ്യമായാണ്. ഐഎസ്എൽ സീസണിൽ ഈസ്റ്റ് ബംഗാൾ പത്താം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്ത് ഹൈദരാബാദാണ്.
Comments