ന്യൂഡൽഹി: ആഗോള സുസ്ഥിര വികസന ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ദ എനർജി ആന്റ് റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ടെറി) ആഭിമുഖ്യത്തിലാണ് അന്താരാഷ്ട്ര ഉച്ചകോടി നടക്കുന്നത്. നാളെയാണ് ഉച്ചകോടി ആരംഭിക്കുന്നത്. ‘സ്വസ്ഥമായ ഗ്രഹത്തിലേക്ക്: സുസ്ഥിരവും ഭാവി ഉറപ്പാക്കാൻ’ എന്നതാണ് ഉച്ചകോടിയുടെ ആശയം.
ടെറി എന്ന കൂട്ടായ്മ വർഷത്തിലൊരിക്കലാണ് നടക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, സുസ്ഥിരമായ ഉൽപ്പാദനം,ഉർജ്ജ വ്യാപനം, ആഗോള തല ഉൽപ്പന്നങ്ങളുടെ സുരക്ഷ എന്നിവയാണ് സുപ്രധാന ചർച്ചാ വിഷയം. മൂന്ന് ദിവസമാണ് സമ്മേളനം നടക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ ഉപ സെക്രട്ടറി ജനറൽ ആമിന ജെ മുഹമ്മദ്, ഡൊമൈക്കൻ പ്രസിഡന്റ് ലൂയിസ് അബീനാദർ, ഗ്വയാനയുടെ പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലി എന്നിവർക്കൊപ്പം ആഗോളതലത്തിലെ 120 രാജ്യങ്ങളിൽ നിന്നുള്ള വിവിധ സംഘടനകളുടെ പ്രതിനിധികളും സമ്മേളനത്തിൽ ഒത്തുചേരും.
Comments