തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുരയിൽ ലഹരിമരുന്നുമായി രണ്ട് പേർ പിടിയിൽ. കരുമം സ്വദേശികളായ കിരൺ കുമാർ, ആനന്ദ് രാജ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. 25 ഗ്രാം എംഡിഎംഎയും കഞ്ചാവും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
ഓട്ടോറിക്ഷയിൽ വിൽപ്പനക്കായി കൊണ്ടുപോയ ലഹരിമരുന്നാണ് പോലീസ് പിടിച്ചത്. സമീപകാലത്തായി സിറ്റി പോലീസ് പിടികൂടിയതിൽ വച്ച് ഏറ്റവും വലിയ അളവ് എംഡിഎംഎയാണ് പിടികൂടിയിരിക്കുന്നത്.
പോലീസ് സംഘത്തെ അക്രമിച്ച് കടന്നു കളയാൻ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. ഇരുവരുടേയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
Comments