മലപ്പുറം: മുള്ളമ്പാറ റോഡിൽ ജഡ്ജിയുടെ വീട്ടിൽ കള്ളൻ കയറി. മഞ്ചേരി സബ് കോടതി ജഡ്ജി രഞ്ജിത് കൃഷ്ണയുടെ വാടക ക്വാർട്ടേഴ്സിലാണ് കള്ളൻ കയറിയത്. വീടിന്റെ മുൻ ഭാഗത്തെ വാതിൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തി തുറന്നാണ് മോഷ്ടാവ് അകത്തു കടന്നതെന്നാണ് റിപ്പോർട്ട്. 6000 രൂപ വില വരുന്ന വാച്ച് നഷ്ടപ്പെട്ടു.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ നോർത്ത് പറവൂരിലെ സ്വന്തം വീട്ടിലേക്ക് പോയ ജഡ്ജി ഇന്നലെ രാവിലെ പത്തോടെ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
അലമാരകളിലെ വസ്ത്രങ്ങളും മറ്റും വാരി വലിച്ചിട്ട നിലയിലായിരുന്നു. അടുക്കള ഭാഗത്തെ വാതിലും തുറന്നിട്ടിരുന്നുവെന്നാണ് വിവരം. പരാതി നൽകിയതിനെ തുടർന്ന് പോലീസ് സംഘവും ഡോഗ് സ്ക്വാഡും മലപ്പുറം യൂണിറ്റിലെ ഫോറൻസിക്, വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി.
Comments