കണ്ണൂർ: വിവാഹ പാർട്ടിയ്ക്കിടെയുണ്ടായ ബോംബാക്രമണത്തിൽ എച്ചൂർ സ്വദേശി കൊല്ലപ്പെട്ട കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. എച്ചൂർ സ്വദേശിയായ ഗോകുലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് വൈകുന്നരേം പോലീസ് തെരഞ്ഞുകൊണ്ടിരുന്ന മിഥുൻ അറസ്റ്റിലായിരുന്നു. ബോംബേറിൽ മിഥുന് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
തോട്ടടയിൽ പട്ടാപ്പകലുണ്ടായ ബോംബേറിൽ ഏച്ചൂർ പാതിരിക്കാട് സ്വദേശിയായ സി.എം ജിഷ്ണുവെന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. സംഭവത്തിൽ മുഖ്യപ്രതി ഏച്ചൂർ സ്വദേശി അക്ഷയടക്കം പിടിയിലായിരുന്നു. അക്ഷയ് എറിഞ്ഞ ബോംബ് അബദ്ധത്തിൽ ജിഷ്ണുവിന്റെ തലയിൽതട്ടി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് നിഗമനം.
Comments