ഇസ്ലാമാബാദ് : കശ്മീർ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ഏത് സമയത്തും യുദ്ധത്തിന് തയ്യാറാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കശ്മീർ വിഷയം പരിഹരിക്കുന്നത് വരെ പാകിസ്താനും ഇന്ത്യയും തമ്മിലുള്ള യുദ്ധഭീതി അവസാനിക്കില്ലെന്നും ഇമ്രാൻ പറഞ്ഞു. ആരെക്കാളും നന്നായി തനിക്ക് ഇന്ത്യയെ അറിയാം എന്നാണ് ഇമ്രാൻ അവകാശപ്പെടുന്നത്.
ഏത് രാജ്യത്തേക്കാളും നന്നായി തന്നെ തനിക്ക് ഇന്ത്യയെ അറിയാം. കശ്മീർ വിഷയവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന പ്രശ്നംതീരുന്നത് വരെ യുദ്ധഭീതി അവസാനിക്കുന്നില്ല. ഇന്ത്യയ്ക്ക് നേരെ ആണവ യുദ്ധം നടത്തും എന്ന സൂചനകളും ഇമ്രാൻ നൽകുന്നുണ്ട്.
പാകിസ്താനിൽ നേതൃമാറ്റം ഉടനുണ്ടാകുമെന്ന അഭ്യൂഹങ്ങൾ കത്തിപ്പടരുന്ന സാഹചര്യത്തിലാണ് ഇമ്രാൻ ഖാന്റെ പരാമർശം. ഇന്ത്യയുമായി പ്രശ്നങ്ങൾ ചർച്ച ചെയ്ത് അവസാനിപ്പിക്കാൻ താൻ തയ്യാറായിരുന്നെന്നും എന്നാൽ നരേന്ദ്ര മോദി മുന്നോട്ട് വന്നില്ലെന്നും ഇമ്രാൻ ഖാൻ പറയുന്നു. എന്നാൽ കശ്മീരിൽ നിരന്തരം ആക്രമണം നടത്തുകയും ഭീകരർക്ക് ഒളിത്താവളം ഒരുക്കുകയും ചെയ്യുന്ന പാകിസ്താനോടൊപ്പം ചർച്ചയ്ക്കില്ലെന്നാണ് നരേന്ദ്ര മോദി പറഞ്ഞത്. കശ്മീരിൽ ആക്രമണം നിർത്തിയാൽ ചർച്ച നടത്താമെന്നും ഇന്ത്യൻ പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
Comments