കോഴിക്കോടുകാരൻ മാമ്മിക്കയെ കൈലിയും, ഷർട്ടും ധരിച്ചല്ലാതെ നാട്ടുകാർ കണ്ടിട്ടില്ല . എന്നാൽ ഇന്ന് മാമ്മിക്ക കൊടുവള്ളി വെണ്ണക്കാട് പാറക്കടവിൽ ഹീറോയാണ്. ഈ മേക്ക്ഓവറിന് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആരാധകരുമുണ്ട് .
ലുങ്കിയും ഷർട്ടും ധരിച്ച 60 വയസ്സുള്ള ഒരു ദിവസക്കൂലിക്കാരൻ താൻ ഒരു ദിവസം ഇന്റർനെറ്റ് ലോകത്തെ ട്രെൻഡിംഗ് വിഷയമായി മാറുമെന്ന് ചിന്തിച്ചിരുന്നത് പോലുമില്ല . എന്നാൽ ഫോട്ടോഗ്രാഫർ തന്റെ പ്രോജക്റ്റിനായി ഇദ്ദേഹത്തെ തിരഞ്ഞെടുത്തതോടെ, മാമ്മിക്കയുടെ സൂപ്പർ ഗ്ലാമറസ് മേക്ക് ഓവർ ഇന്റർനെറ്റിൽ ഹിറ്റായി.
ഫോട്ടോഗ്രാഫർ ഷെരീഖ് വയലിൽ ആണ് മാമ്മിക്കയുടെ ഈ മേക്ക് ഓവറിനു പിന്നിൽ . നടൻ വിനായകനുമായി വളരെ സാമ്യമുള്ള മാമ്മിക്കയുടെ ഒരു ചിത്രം ഷെരീഖ് നേരത്തെ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കിട്ടിരുന്നു, അതും ഏറെ ശ്രദ്ധ നേടിയിരുന്നു
പുതിയ അസൈൻമെന്റ് വന്നപ്പോൾ ഷെരീഖിന് ആദ്യം മാമ്മിക്കയെ കുറിച്ച് ആദ്യം ഓർമ്മ വന്നത്. അദ്ദേഹം ഉടൻ തന്നെ മാമ്മിക്കയെ പ്രോജക്റ്റിനെക്കുറിച്ച് അറിയിച്ചു, അതിനുശേഷം ആർട്ടിസ്റ്റ് മജ്നാസിനെ മാമ്മിക്കയുടെ മേയ്ക്കപ്പ് ചുമതല പൂർണ്ണമായും ഏൽപ്പിച്ചു .
ഒരു പ്രാദേശിക സ്ഥാപനത്തിന്റെ പ്രമോഷനായാണ് ഈ ഫോട്ടോഷൂട്ട് നടത്തിയത് . അതിൽ മാമ്മിക്ക സ്യൂട്ടും, ബൂട്ടും ധരിച്ച് കൂളിംഗ് ഗ്ലാസ് ധരിച്ച് കൈയിൽ ഐപാഡ് പിടിച്ച് നിൽക്കുന്നു. മാമ്മിക്കയുടെ കിടിലൻ ലൂക്കിലുള്ള ഫോട്ടോ കണ്ട് നാട്ടുകാർ ആദ്യം ഞെട്ടി, പിന്നെ ഫേസ്ബുക്കിലെ കാഴ്ചക്കാരും.
തന്റെ വിജയത്തിൽ മാമ്മിക്ക വളരെ സന്തോഷവാനാണ്. ജോലിയ്ക്കൊപ്പം ഇത്തരം ഓഫറുകളും ലഭിച്ചാൽ മോഡലിംഗ് തുടരുമെന്നും മാമ്മിക്ക പറയുന്നു. ഇപ്പോൾ mammikka_007 എന്ന പേരിൽ ഒരു ഇൻസ്റ്റാഗ്രാം പേജും ഉണ്ട്. ഇൻസ്റ്റായിൽ ആയിരത്തി എഴുനൂറിലധികം ആളുകൾ അദ്ദേഹത്തെ പിന്തുടരുന്നുണ്ട്.
Comments