തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഓഫ്ലൈനായാണ് യോഗം ചേരുന്നത്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ സെക്രട്ടേറിയറ്റിലെ ക്യാബിനറ്റ് റൂമിലാണ് യോഗം. ബസ്, ടാക്സി, ഓട്ടോ നിരക്ക് വർദ്ധന സംബന്ധിച്ച വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.
ബസ് ഉടമകളുടെ ആവശ്യപ്രകാരം, മിനിമം ചാർജ് 10 രൂപയാക്കുവാനും, കിലോമീറ്ററിന് ഒരു രൂപ വർദ്ധിപ്പിക്കാനും യോഗത്തിൽ അനുമതി നൽകിയേക്കും. മുഖ്യമന്ത്രിയുടെ ആലപ്പുഴ ജില്ലാസമ്മേളനം കാരണമാണ് ഇന്നലെ ചേരേണ്ടിയിരുന്ന യോഗം ഇന്നത്തേയ്ക്ക് മാറ്റിയത്.
അതേസമയം, സംസ്ഥാന ബജറ്റിന് മുന്നോടിയായുള്ള നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും. മാർച്ച് 11നാണ് ബജറ്റ് അവതരണം. രണ്ട് ഘട്ടങ്ങളിലായാണ് സമ്മേളനം നടക്കുന്നത്. മാർച്ച് 23 വരെയാണ് നിയമസഭാ സമ്മേളനം.
Comments