ന്യൂഡൽഹി: തലസ്ഥാന നഗരിയിൽ ബോംബാക്രമണ ഭീഷണി.സീമാപുരിയിൽ ഉപേക്ഷിച്ച ബാഗിനകത്ത് ഐഇഡി കണ്ടെത്തി. കൂടുതൽ പരിശോധനയ്ക്കായി പോലീസും സൈന്യവും പ്രദേശം വളഞ്ഞിരിക്കുകയാണെന്നാണ് വിവരം.പോലീസിന് ബോംബ് ആക്രമണം സംബന്ധിച്ച് ഭീഷണി സന്ദേശം ലഭിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞമാസം സമാനമായ രീതിയിൽ ഡൽഹിയിലെ ത്രിലോകപുരി മെട്രോസ്റ്റേഷനിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബോംബുകൾ കണ്ടെത്തിയിരുന്നു
Comments