കലൂര്‍: എറണാകുളത്ത് വീട് കുത്തിത്തുറന്ന് പണവും ലാപ്ടോപ്പും കവര്‍ന്ന പ്രതിയെ ഡല്‍ഹിയില്‍ നിന്നും പിടികൂടി. കലൂര്‍ പുതിയ റോഡില്‍ ആളൊഴിഞ്ഞ വീട്ടില്‍ മോഷണം നടത്തിയ ബീഹാര്‍ സ്വദേശിയായ ജഗാവുള്ളയെയാണ് എളമക്കര പോലീസ് സംഘം പിടികൂടിയത്. ന്യൂഡല്‍ഹിയിലെ ഗലിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ നാട്ടിലെത്തിച്ചു.
ഈ കേസ്സില്‍ ഉള്‍പ്പെട്ട 17 വയസുകാരനായ ബീഹാര്‍ സ്വദേശിയെ പോലീസ് നേരത്തെ കണ്ടെത്തി ജുവനൈല്‍ ബോര്‍ഡിന് മുമ്പാകെ ഹാജരാക്കിയിരുന്നു. കേസിലെ മുഖ്യപ്രതിയായ ജഗാവുള്ള കറുകപ്പള്ളിയിലെ ബാഗ് നിര്‍മ്മാണ ശാലയില്‍ ജോലി ചെയ്തിരുന്നു. ഇവിടെ വച്ചാണ് ഇവര്‍ മോഷണം ആസൂത്രണം ചെയ്തത്.
ഇതനുസരിച്ച് പുതിയ റോഡിലെ ആളൊഴിഞ്ഞ വീട്ടില്‍ ജനുവരി 30ാം തീയതിയും 31ാം തീയതിയും മോഷണം നടത്തി ഒരു ലക്ഷം രൂപയും ഒരു ലാപ് ടോപ്പും മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് മോഷണ മുതല്‍ പങ്കിട്ടെടുത്ത ശേഷം പ്രധാന പ്രതി ജഗാവുള്ള ബാംഗ്ലൂരിലേയ്ക്ക് കടക്കുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചാണ് പ്രതിയെ പിടികൂടിയത്.
Comments