ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ സുരക്ഷാ സേനയെ ലക്ഷ്യം വെച്ച് ഗ്രനേഡ് ആക്രമണം. എന്നാൽ ആർക്കും പരിക്കില്ല. കവാജാ ബസാറിലായിരുന്നു ആക്രമണം ഉണ്ടായത്.
ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. സംഭവത്തിൽ രണ്ട് കടകൾക്ക് കേടുപാട് ഉണ്ടായി. ഒരു കട പൂർണമായി തകർന്നു. കടയുടെ ചില്ലുകൾ ഗ്രനേഡ് പതിച്ച ആഘാതത്തിൽ തകർന്നു.
ആക്രമണം നടന്നയുടനെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഭീകരരെ കണ്ടെത്താനായില്ല. ഇവർക്കായി സമീപസ്ഥലങ്ങളിലേക്കും പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്.
Comments