തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ സ്കൂൾ ഹോസ്റ്റലിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് മൂന്ന് പെൺകുട്ടികളെ കാണാതാകുന്നത്. തുടർന്ന് അധികൃതർ പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ മൂന്ന് പേരെയും ഉച്ചയോടെ കണ്ടെത്തുകയായിരുന്നു. ഹോസ്റ്റൽ അധികൃതർ ഫോൺ ഉപയോഗിക്കാൻ അനുവദിക്കാത്തത് കൊണ്ട് വീടുകളിലേക്ക് പോവുകയായിരുന്നുവെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്.
ബസിൽ കയറി പോകുമ്പോഴാണ് ഇവരെ കണ്ടെത്തിയത്. മൂന്ന് കുട്ടികളിൽ ഒരാൾ പോക്സോ കേസിലെ ഇരയാണ്. കുട്ടികളെ വൈദ്യപരിശോധന നടത്തിയതിന് ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. ബന്ധുക്കളെ വിളിച്ചുവരുത്തി നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷം രാത്രിയോടെയാണ് കുട്ടികളെ വിട്ടയച്ചത്.
Comments