വാഷിംഗ്ടൺ: റഷ്യ അടുത്ത ആഴ്ച തന്നെ യുക്രെയിനിൽ ആക്രമണം നടത്തുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡന്റെ മുന്നറിയിപ്പ്. ആക്രമണത്തിന് കാരണം സൃഷ്ടിക്കാനായി റഷ്യ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും യുഎസ് പ്രസിഡന്റ് ആരോപിച്ചു.
കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, പോളണ്ട്, റൊമാനിയ, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ, എന്നീ രാജ്യങ്ങളുടെ നേതാക്കളുമായി നടത്തിയ ഫോൺ സംഭാഷണത്തിന് ശേഷമായിരുന്നു അമേരിക്കൻ പ്രസിഡന്റിന്റെ മുന്നറിയിപ്പെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി യുദ്ധം തെരഞ്ഞെടുത്താൽ ഏകോപിത രീതിയിൽ നേരിടുമെന്ന് നേതാക്കൾ പ്രതിജ്ഞയെടുത്തു. നാറ്റോയുടെ കിഴക്കൻ ഭാഗത്തെ പ്രതിരോധവും സുരക്ഷയും ഉറപ്പാക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും അവർ ചർച്ച ചെയ്തതായി വൈറ്റ് ഹൗസ് കൂട്ടിച്ചേർത്തു.
ബൈഡന്റെ ആരോപണത്തിന് പിന്നാലെ അമേരിക്കയുടെ ആരോപണങ്ങളെല്ലാം തള്ളി റഷ്യ രംഗത്തെത്തി. അമേരിക്ക വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ ലോകത്തിന് മുമ്പിൽ അവതരിപ്പിക്കുകയാണെന്ന് റഷ്യ പറഞ്ഞു.
അതേസമയം കിഴക്കൻ യുക്രയ്നിലെ ഡോനെട്സ്ക് നഗരത്തിൽ വൻ സ്ഫോടനം ഉണ്ടായി.സൈനിക വാഹനം പൊട്ടിത്തെറിച്ചാണ് സ്ഫോടനം പൊട്ടിത്തെറിച്ചു.ആളപായമുണ്ടായിട്ടില്ലെന്നാണ് വിവരം.
Comments