ലക്നൗ : ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിജെപിയ്ക്കും വേണ്ടി വോട്ട് അഭ്യർത്ഥിച്ച് ബോളിവുഡ് താരം കങ്കണാ റണാവത്. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് മണ്ഡലത്തിലെ ജനങ്ങളോട് വോട്ട് ചെയ്യണമെന്ന ആവശ്യവുമായി കങ്കണ രംഗത്ത് വന്നത്. വോട്ടുകളാണ് നമ്മുടെ ആയുധമെന്നും താരം വ്യക്തമാക്കി.
ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് നടക്കുകയാണെന്നകാര്യം നമുക്കെല്ലാവർക്കും അറിയാം. ഈ രാഷ്ട്രീയ യുദ്ധത്തിൽ നമ്മുടെ ആയുധം വോട്ടുകൾ ആണ്. ഇത് ഉചിതമായി ഉപയോഗിക്കുന്നതിലൂടെ നമുക്ക് ഈ യുദ്ധം വിജയിക്കാമെന്നും കങ്കണ ഓർമ്മിപ്പിച്ചു.
യോഗി സർക്കാരിനെ ഒരിക്കൽ കൂടി അധികാരത്തിലേക്ക് കൊണ്ടുവരണം. അതിനായി നമ്മുടെ വലിയൊരു പങ്ക് വോട്ടുകൾ ആവശ്യമാണ്. ഇതിനായി വോട്ട് ചെയ്യാൻ പോകുമ്പോൾ നിങ്ങൾക്കൊപ്പം മറ്റുള്ളവരെ കൂടി കൊണ്ടുപോകൂവെന്നും കങ്കണ അഭ്യർത്ഥിച്ചു.
യോഗി ആദിത്യനാഥുമായി വളരെ അടുത്ത സൗഹൃദം കാഴ്ചവെയ്ക്കുന്ന വ്യക്തിയാണ് കങ്കണ. കഴിഞ്ഞ ഒക്ടോബറിൽ തേജസ് എന്ന സിനിമയുടെ ഷൂട്ടിംഗിനായി ഉത്തർപ്രദേശിൽ എത്തിയ കങ്കണ യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഭൂമി പൂജയ്ക്കായി ഉപയോഗിച്ച വെള്ളി നാണയം സമ്മാനിച്ചായിരുന്നു യോഗി കങ്കണയെ യാത്രയയച്ചത്.
Comments