തിരുവനന്തപുരം : മറ്റ് യാത്രക്കാരെ ശല്യപ്പെടുത്തുന്ന രീതിയിലുള്ള മൊബൈൽ ഉപയോഗത്തിന് നിയന്ത്രണവുമായി കെ.എസ്.ആര്.ടി.സി . ഉച്ചത്തില്‍ മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയുടെ ഉപയോഗവും ശബ്ദത്തില്‍ വീഡിയോ കാണുന്നതും നിരോധിച്ചു. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് നടപടി.
ഇത് ബസിനുള്ളില്‍ എഴുതി പ്രദര്‍ശിപ്പിക്കും. യാത്രക്കാര്‍ തമ്മില്‍ അനാരോഗ്യവും, അസുഖകരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നത് സൃഷ്ടിക്കുന്നത് ആവര്‍ത്തിക്കരുത് തടയാന്‍ പുതിയ തീരുമാനം ഗുണം ചെയ്യുമെന്നാണ് കെ.എസ്.ആര്.ടി.സി പ്രതീക്ഷിക്കുന്നത്. എല്ലാത്തരം യാത്രക്കാരുടേയും താല്പര്യങ്ങള് പരമാവധി സംരക്ഷിച്ച് സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യാനാണ് കെ.എസ്.ആര്.ടി.സിയുടെ ശ്രമം.
ബസിനുള്ളില്‍ ഇത് സംബന്ധിച്ചുണ്ടാകുന്ന പരാതികള്‍ കണ്ടക്ടര്‍മാര്‍ സംയമനത്തോടെ പരിഹരിക്കുകയും, ഈ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ യാത്രക്കാരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യും. യാത്രക്കാര്‍ അമിത ശബ്ദത്തില്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതും, സഭ്യമല്ലാതെ സംസാരിക്കുന്നതും, അമിത ശബ്ദത്തില്‍ വീഡിയോ, ഗാനങ്ങള്‍ എന്നിവ കേള്‍ക്കുന്നതും സഹയാത്രക്കാര്‍ക്ക് ബുദ്ധിമുണ്ടാകുന്നുവെന്ന് നിരവധി പരാതികളുണ്ടായ പശ്ചാത്തലത്തിലാണ് പുതിയ നടപടി.
ബസില്‍ യാത്ര ചെയ്യുമ്പോള്‍ മൊബൈലിൽ ഉച്ചത്തിൽ പാട്ട് കേള്‍ക്കുന്നതിന് നേരത്തെ കര്‍ണാടക ഹൈക്കോടതി വിലക്കേർപ്പെടുത്തിയിരുന്നു.
Comments