കൊച്ചി : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ നിരന്തരം വിമർശനം ഉന്നയിക്കുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി എംപി സുരേഷ് ഗോപി. ഗവർണറെ ശക്തമായി പിന്തുണയ്ക്കുന്നു. ഭരണഘടനാ സ്ഥാപനത്തിൽ പക്വതയും മര്യാദയും പാലിക്കണമെന്നും സുരേഷ് ഗോപി ഓർമ്മിപ്പിച്ചു.
ഗവർണർക്കെതിരെ ഭരണ പ്രതിപക്ഷ അംഗങ്ങൾ നിരന്തരം വിമർശനം ഉന്നയിക്കുന്നത് ഒഴിവാക്കണം. ഇത് ഭരണഘടനാ സ്ഥാപനങ്ങളെ അപമാനിക്കലാണ്. ഭരണഘടനാ സ്ഥാപനത്തിന് അകത്ത് പക്വതയും മര്യാദയും കാണിക്കണം. തർക്കങ്ങൾ ഉണ്ടാകുക സ്വാഭാവികമാണ്. അതിനെ രാഷ്ട്രീയപരമായല്ല മറിച്ച് നേർ കണ്ണോട്കൂടി കാണണം. കണ്ട് മനസ്ലിലാക്കണം. ഗവർണർക്ക് അതി ശക്തമായ പിന്തുണ നൽകുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
നിലവിൽ സർക്കാരും ഗവർണറുമായുള്ള പോര് രൂക്ഷമായി തന്നെ തുടരുകയാണ്. ഗവർണറുടെ അഡീഷണൽ പിഎയുടെ നിയമനത്തിൽ പൊതുഭരണവകുപ്പ് സെക്രട്ടറി വിയോജനക്കുറിപ്പ് ഇറക്കിയതാണ് സർക്കാരുമായുള്ള പുതിയ പോരിന് വഴിതെളിച്ചത്. നയപ്രഖ്യാപനത്തിൽ ഒപ്പുവയ്ക്കാതെ ഇടഞ്ഞു നിന്ന ഗവർണറെ മുഖ്യമന്ത്രി നേരിട്ട് എത്തിയാണ് താത്കാലികമായി അനുനയിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ടാണ് ഗവർണർ നിലവിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത്.
Comments