ലക്നൗ: ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ആഘോഷമാക്കുകയാണ് ബിജെപി. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ഒരു പ്രചാരണ പരിപാടിയിലുണ്ടായ സംഭവം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ബിജെപി നേതാവ് പ്രധാനമന്ത്രിയുടെ കാലിൽ തൊട്ട് വന്ദിക്കാൻ ശ്രമിക്കുമ്പോൾ പ്രധാനമന്ത്രി അത് തടയുകയും തുടർന്ന് അദ്ദേഹത്തിന്റെ കാലിൽ തൊട്ട് വന്ദിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.
ഉന്നാവോയിലെ ബിജെപി ജില്ലാ പ്രസിഡന്റ് അവധേഷ് കത്യാർ പ്രധാനമന്ത്രിയുടെ കാൽക്കൽ വീഴുന്നത് വീഡിയോയിൽ കാണാനാകും. എന്നാൽ പ്രധാനമന്ത്രി ഇത് തടയുകയും കത്യാറുടെ കാൽക്കൽ പ്രധാനമന്ത്രി നമസ്കരിക്കുന്നതുമാണ് വീഡിയോയിലുള്ളത്. കൈ കൊണ്ട് അരുതെന്ന ആംഗ്യഭാഷയിൽ കാണിക്കുന്നത് വീഡിയോയിൽ കാണാം. പിന്നാലെയാണ് കത്യാറുടെ കാലിൽതൊട്ട് പ്രധാനമന്ത്രി വന്ദിക്കുന്നത്.
ശ്രീരാമ വിഗ്രഹം പ്രധാനമന്ത്രിയ്ക്ക് സമർപ്പിക്കാനാണ് കത്യാർ വേദിയിലെത്തുന്നത്. വിഗ്രഹം പ്രധാനമന്ത്രിയ്ക്ക് നൽകിയ ശേഷമാണ് കാലിൽ തൊട്ട് വന്ദിക്കുന്നത്. കഴിഞ്ഞ വർഷമാണ് ഉന്നോവോ ജില്ലാ പ്രസിഡന്റായി അവധേഷ് കത്യാർ നിയമിതാകുന്നത്. ബിജെപിയുടെ ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു കത്യാർ. ഫെബ്രുവരി 23ന് വോട്ടെടുപ്പ് നടക്കുന്ന യുപി തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ ഉന്നാവോ ജില്ലയിലെ ആറ് നിയമസഭാ മണ്ഡലങ്ങൾ ജനവിധി തേടും.
पीएम श्री @narendramodi उन्नाव, उत्तर प्रदेश में विशाल जनसभा को संबोधित करते हुए। https://t.co/W5wLQFhXHq
— BJP (@BJP4India) February 20, 2022
Comments