ദുബായ് : മലയാളി വ്യവസായി ഹൃദയാഘാതം മൂലം ഷാർജയിൽ മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങലിൽ കീഴാറ്റിങ്ങൽ സ്വദേശി എസ്. സുദർശനൻ ആണ് മരിച്ചത്. 56 വയസ്സായിരുന്നു.
31 വർഷമായി യുഎഇയിൽ ബിസ്നസ്സ് ചെയ്തു വരികയായിരുന്നു. ആറ്റിങ്ങൽ നോൺ റെഡിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യയും രണ്ട് മക്കളുമുണ്ട്. സംസ്കാരം നാട്ടിൽ നടക്കും.
Comments