കോഴിക്കോട് : കുറ്റിയാടി വേളം പൂളക്കൂൽ ചിറക്കൽ പരദേവതാ ക്ഷേത്രത്തിന്റെ ഭണ്ഡാരം തകർത്ത് മോഷണം നടത്തിയ കേസിൽ പ്രതി പോലീസ് പിടിയിൽ ആയി . വടകര താഴെ അങ്ങാടി സ്വദേശി നെല്ലിയുള്ളതിൽ മുഹമ്മദ് റാസയാണ് പിടിയിൽ ആയത് . മലപ്പുറത്ത് ഒളിവിൽ കഴിയവെയാണ് ഇയാളെ കുറ്റിയാടി പോലീസ് ഇൻസ്പെക്ടർ ടിപി ഫർഷാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത് .
ജനുവരി 26 നു രാത്രിയാണ് ക്ഷേത്രത്തിന്റെ ഭണ്ഡാരം തകർത്ത് മോഷണം നടത്തിയത് . പ്രദേശത്ത് ക്ഷേത്ര ഭണ്ഡാരങ്ങൾ തകർത്തുള്ള മോഷണങ്ങൾ പതിവാവുന്ന സാഹചര്യത്തിൽ പോലീസ് ശക്തമായ അന്വേഷണം നടത്തി വരികയാണ് .
വടകര ചെന്മരത്തൂർ ശ്രീ ഇരട്ട കുളങ്ങര മഹാവിഷ്ണു ക്ഷേത്രം, പയ്യോളി തച്ചൻകുന്ന് പറമ്പിൽ ഭഗവതിക്ഷേത്രം, പള്ളിയാറക്കൽ മുത്തപ്പൻ ഭഗവതിക്ഷേത്രം,പെരുമാങ്ങോട് മണിയാണി മഹാകാളിയമ്മ ക്ഷേത്രം ,പരിയാരം കടന്നപ്പള്ളി പാണപ്പുഴ ഭൂദാനം കോളനിയിലുള്ള ശ്രീ മുത്തപ്പൻ ക്ഷേത്രം , തുടങ്ങി നിരവധി ക്ഷേത്രങ്ങളിൽ അടുത്തിടെയായി മോഷണം നടന്നിരുന്നു
Comments