കൊല്ലം: പെട്രോൾ പമ്പിലെ രണ്ട് ജീവനക്കാർക്ക് മർദ്ദനമേറ്റു. കൊല്ലം നീണ്ടകരയിലാണ് സംഭവം. ചവറ കുളങ്ങരഭാഗം ജിപി ഭവനിൽ ഗോപാലകൃഷ്ണൻ, കൊല്ലം മൂതാക്കര സ്വദേശി പീറ്റർ കുമാർ എന്നിവർക്കാണ് മർദ്ദനമേറ്റത്.
സ്കൂട്ടറിലെത്തിയ ആൾ ഇന്ധനം നിറയ്ക്കുന്ന സ്ഥലത്ത് നിൽക്കുകയായിരുന്നു. യാതൊരു പ്രകോപനവും ഇല്ലാതെ ഇയാൾ സുരക്ഷാ ജീവനക്കാരന്റെ കരണത്തടിക്കുകയായിരുന്നു എന്ന് ജീവനക്കാർ പറഞ്ഞു. ഇത് തടയാനെത്തിയ മറ്റൊരു ജീവനക്കാരനെയും മർദ്ദിച്ചു.
മർദ്ദനത്തിൽ പരിക്കേറ്റ ഗോപാലകൃഷ്ണൻ നീണ്ടകര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മർദ്ദിച്ചയാൾ നീണ്ടകര സ്വദേശി അഗസ്റ്റിനാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ ചവറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments