ദിസ്പൂർ: സിഗരറ്റ് ചോദിച്ചിട്ട് നൽകാത്തതിന് പിതാവിനെ മകൻ കുത്തിക്കൊലപ്പെടുത്തി.അസമിലെ ബാർപേട്ട ജില്ലയിലാണ് മകന്റെ ക്രൂരത നടന്നത്. ലാൽമിയ എന്ന അൻപത്കാരനാണ് മകന്റെ കൊലക്കത്തിക്ക് ഇരയായത്.
സംഭവത്തിൽ ലാൽമിയയുടെ മകനായ ശംസുൽ ബഖിനെ പോലീസ് പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ശംസുൽ പിതാവിനോട് സിഗരറ്റ് ആവശ്യപ്പെട്ടു. അപ്പോൾ പിതാവ് ഒരു സിഗരറ്റ് നൽകി. എന്നാൽ മകൻ വീണ്ടും സിഗരറ്റ് ആവശ്യപ്പെട്ടപ്പോൾ പിതാവ് അത് നിരസിച്ചു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റുണ്ടാവുകയും കൊലാപതകത്തിൽ കലാശിക്കുകയുമായിരുന്നു എന്നാണ് വിവരം.
പിതാവ് സിഗരറ്റ് തരാത്തത്തിലുള്ള ദേഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് മകൻ പോലീസിന് മൊഴി നൽകി. ന്വേഷണത്തിൽ കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തിട്ടുണ്ട്.
Comments