മോസ്കോ: യുക്രെയ്നെതിരെ റഷ്യയുടെ യുദ്ധപ്രഖ്യാപനം. യുക്രെയ്നിന്റെ ഭൂവിഭാഗത്തിലേക്ക് സൈനിക നീക്കം അനിവാര്യമെന്ന് ഔദ്യോഗിക പ്രഖ്യാപനമാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പ്രഖ്യാപിച്ചിട്ടുള്ളത്.
യുദ്ധ പ്രഖ്യാപനത്തോടെ റഷ്യയുടെ രണ്ടു ലക്ഷം സൈനികരെ യുക്രെയ്ൻ അതിർത്തി കടന്ന് നീങ്ങാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. യുക്രെയ്ന്റെ വിമത മേഖലയിലേക്ക് ടാങ്കുകളെ രണ്ടുദിവസമായി റഷ്യ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോണിയാസ്ക്-ലാഹോസ്ക് മേഖലകളിൽ റഷ്യ വിമത സൈന്യത്തിന് സഹായവം നൽകിയിരിക്കുകയാണ്.
ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ അടിയന്തിര യോഗം നടക്കുന്നകതിനിടെയാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് പുടിൻ യുദ്ധ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. റഷ്യക്കെതിരെ സൈനിക പ്രതിരോധം നടത്തുമെന്ന് പ്രഖ്യാപിച്ച നാറ്റോ-അമേരിക്കൻ സൈന്യത്തിൻരെ നടപടിയിൽ തീർത്തും അവ്യക്തതയാണ് നിലവിലുള്ളത്. ലോകരാഷ്ട്രങ്ങൾ സാമ്പത്തിക ഉപരോധം മാത്രമാണ് നിലവിൽ റഷ്യക്കെതിരെ ഏർപ്പെടുത്തിയിട്ടുള്ളത്.
Comments