തിരുവനന്തപുരം: യുക്രെയ്നിലുള്ള മലയാളി വിദ്യാർത്ഥികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന് കത്തയച്ചു. യുക്രെയ്നിൽ ഇപ്പോൾ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരിൽ കേരളത്തിൽ നിന്നുള്ള 2320 വിദ്യാർത്ഥികളുണ്ട്. ഇവരുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് കത്തിലെ ആവശ്യം.
യുക്രെയ്നിലുള്ള പല വിദ്യാർത്ഥികളും അവരുടെ വിദ്യാഭ്യാസത്തിന് തടസമുണ്ടാകരുതെന്ന് വിചാരിച്ച് അവിടെ തന്നെ നിൽക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. അധികൃതർ ഇവരുടെ സുരക്ഷയ്ക്ക് വേണ്ട നടപടികൾ കൈക്കൊള്ളണം. പ്രത്യേക വിമാനങ്ങൾ ഏർപ്പാടാക്കി വിദ്യാർത്ഥികളെ തിരിച്ചെത്തിക്കണമെന്നാണ് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെടുന്നു.
അതേസമയം, ഒഴിപ്പിക്കലിനുള്ള നടപടി ഉടൻ നടക്കുമെന്നാണ് ഇന്ത്യൻ എംബസി അറിയിക്കുന്നത്. വിശദാംശങ്ങൾ ഉടൻ അറിയിക്കുമെന്നും എംബസി വിശദീകരണം നൽകി. ഇന്ത്യക്കാർ പടിഞ്ഞാറൻ യുക്രെയ്നിലേയ്ക്ക് എത്തേണ്ടി വരും. ഏവരും പാസ്പോർട്ട് കൈയ്യിൽ ഉറപ്പാക്കാനും എംബസി നിർദ്ദേശം നൽകിയിട്ടുണ്ട്.
Comments