ജക്കാർത്ത : വിദ്യാർത്ഥികളിൽ നിന്ന് പിടിച്ചെടുത്ത സ്മാർട്ട്ഫോണുകൾ തീ വച്ച് നശിപ്പിച്ച് അദ്ധ്യാപിക . ഇന്തോനേഷ്യയിലെ ഇസ്ലാമിക് ബോർഡിംഗ് സ്കൂളിലാണ് സംഭവം .
ഇന്തോനേഷ്യൻ വെബ്സൈറ്റായ Suara.com ആണ് ഇതിന്റെ വീഡിയോ പുറത്ത് വിട്ടത് . സംഭവം ഏത് സംസ്ഥാനത്താണെന്ന് പരാമർശിച്ചിട്ടില്ല . എന്നാൽ ‘ ഇസ്ലാമിക് ബോർഡിംഗ് സ്കൂളുകളിൽ സെൽഫോൺ റെയ്ഡുകൾ- സെൽ ഫോണുകൾ കണ്ടുകെട്ടുകയും കത്തിക്കുകയും ചെയ്യുന്നു,” എന്നൊരു കുറിപ്പും വീഡിയോയ്ക്കൊപ്പമുണ്ട് .
വീഡിയോയിൽ, ഒരു അദ്ധ്യാപിക ബാരലിൽ കത്തിക്കൊണ്ടിരിക്കുന്ന തീയിലേയ്ക്ക് ഫോണുകൾ വലിച്ചെറിയുന്നത് കാണാം . വിദ്യാർത്ഥികൾ ചുറ്റും കൂടി നിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
അദ്ധ്യാപകരോട് ഇത് നിർത്താൻ നിരവധി വിദ്യാർത്ഥികൾ അപേക്ഷിക്കുന്നുണ്ട് . എന്നാൽ അദ്ധ്യാപിക അതൊന്നും ചെവിക്കൊള്ളുന്നില്ല . ഇതിനിടെ മറ്റൊരു അദ്ധ്യാപികയും ബാരലിലേക്ക് ഐഫോൺ എറിയുന്നുണ്ട് . സംഭവത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത് .
Comments