തിരുവനന്തപുരം: ജൂനിയർ ചേംബർ ഓഫ് ഇന്റർ നാഷണലിന്റെ മാദ്ധ്യമ പുരസ്കാരം ജനം ടിവി പ്രാദേശിക ലേഖകൻ ഷിജുരാജ ശിൽപിക്ക്.
പത്രപ്രവർത്തക അസോസിയേഷൻ തിരുവനന്തപുരം ജില്ലാ ചുമതലയിൽ വന്ന ശേഷം പ്രാദേശിക മാദ്ധ്യമ പ്രവർത്തകരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുകയും അവർ നേരിടുന്ന വിഷയങ്ങളിൽ സജീവമായി ഇടപെടുകയും പരിഹാരം കാണുവാൻ ശ്രമിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാര നേട്ടം. സമൂഹത്തിന്റെ മറ്റ് മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങളെ വിലയിരുത്തിയതും ജെസിഐ മാദ്ധ്യമ പുരസ്കാരത്തിന് പരിഗണിക്കാൻ കാരണമായി.
ഇന്ന് തിരുവനന്തപുരം പ്രശാന്ത് ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ ജെസിഐ നാഷണൽ ട്രെയിനർ പ്രശാന്തിൽ നിന്നും ഷിജു രാജശിൽപി പുരസ്കാരം ഏറ്റുവാങ്ങി.
Comments