ഇംഫാൽ : നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കേ മണിപ്പൂരിൽ സ്ഫോടനം. രണ്ട് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചുരാചന്ദ്പൂർ ജില്ലയിൽ വൈകീട്ടോടെയാണ് സംഭവം.
വീടിനുള്ളിലാണ് പൊട്ടിത്തെറിയുണ്ടായത് എന്നാണ് വിവരം. വീട്ടിൽ സൂക്ഷിച്ച സ്ഫോടക വസ്തു കുട്ടികൾ എടുത്ത് കളിച്ചതാണ് അപകടത്തിന് കാരണം ആയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റവർ ചുരാചന്ദ്പൂർ ജില്ലാ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
സംഭവ സ്ഥലത്തു നിന്നും മോട്ടോർ ഷെല്ലുകളുടെ അവശിഷ്ടം കണ്ടെടുത്തിട്ടുണ്ട്. സമീപത്തെ ബിഎസ്എഫ് ക്യാമ്പിൽ നിന്നുമുളള പൊട്ടാത്ത ഷെല്ലുകൾ കൊണ്ടുവന്ന് വീട്ടിൽ സുക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Comments