തിരുവനന്തപുരം: യുക്രെയ്ൻ – റഷ്യ യുദ്ധത്തിൽ പ്രതികരണവുമായി മുൻ മന്ത്രി എം.എം മണി. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കമാണിത് . യുക്രെനിയക്കാർ നാറ്റോക്കാരെ വെച്ച് പൊറുപ്പിച്ചിട്ട് റഷ്യയ്ക്കിട്ട് വേല വെയ്ക്കാൻ നോക്കിയതാണ് ഇപ്പോഴത്തെ യുദ്ധത്തിന്റെ കാതലെന്നും എം എം മണി പറഞ്ഞു .
യുദ്ധം ഒഴിവാക്കുന്നതാണ് നല്ലത് . യുദ്ധത്തിൽ ആളുകൾ മരണപ്പെടുകയാണ് . സമാധാനപരമായി ചർച്ചകൾ ചെയ്ത് യുദ്ധം അവസാനിപ്പിക്കണം . യുക്രെയ്നിൽ മലയാളി കുട്ടികൾ കുടുങ്ങിയ സ്ഥലം പറഞ്ഞാൽ നമുക്ക് ഇടപെടാമെന്നും എം എം മണി പറഞ്ഞു .
അതേസമയം യുക്രെയ്നിൽ കുടുങ്ങിയ മലയാളികളുടെ ആദ്യ സംഘം കൊച്ചിയിലെത്തി. 11 മലയാളി വിദ്യാർത്ഥികളാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. മുംബൈയിൽ നിന്നുള്ള ആദ്യ വിമാനമാണ് എത്തിയത്. മുംബൈയിൽ നിന്ന് ഇനിയും രണ്ട് വിമാനങ്ങൾ വരാനുണ്ടെന്നാണ് വിവരം.
ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ ഇവരെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു. ഇന്നലെ രാത്രി മുംബൈയിൽ എത്തിയ വിദ്യാർത്ഥികളെ നോർക്കയുടെ മേൽ നോട്ടത്തിലായിരുന്നു കൊച്ചിയിൽ എത്തിച്ചത്.
Comments