കീവ് : റഷ്യൻ അധിനിവേശത്തിൽ നിന്നും യുക്രെയ്നിനെ രക്ഷിക്കണമെന്ന ആവശ്യവുമായി ലോകനേതാക്കൾ രംഗത്തെത്തുന്നുണ്ട്. ഇന്ത്യയ്ക്ക് മാത്രമേ റഷ്യയെ തടയാൻ സാധിക്കൂ എന്നാണ് അവർ വിശ്വസിക്കുന്നത്. തുടർന്ന് ഇന്ത്യ റഷ്യയുമായി ചർച്ച നടത്തുകയും തീരുമാനങ്ങൾ സ്വീകരിക്കുകയും ചെയ്തു. എന്നാൽ ഇത്തരത്തിൽ ഇന്ത്യയോട് അഭ്യർത്ഥിക്കുന്ന ഒരു നായ്ക്കുട്ടിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കേരളവുമായി ബന്ധമുള്ള ചപ്പാത്തി എന്ന നായയാണ് ഇത്.
നായയുടെ പേരിലുള്ള ‘ട്രാവലിങ് ചപ്പാത്തി’ എന്ന ‘ഇൻസ്റ്റഗ്രാം പേജിലാണ് ഭാരത മാതാവിനോട് യുക്രെയ്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു പോസ്റ്റ് യുക്രെയ്ൻ ദമ്പതികൾ പങ്കുവെച്ചത്. ഭാരത മാതാവേ തങ്ങളുടെ കുടുംബവും യുക്രെയ്നിലെ ആയിരക്കണക്കിന് മനുഷ്യരും മൃഗങ്ങളും ഭീതിയിലാണെന്ന് പോസ്റ്റൽ പറയുന്നു. ജനങ്ങളുടെ സ്വാതന്ത്ര്യം തട്ടിയെടുക്കണമെന്ന ഒരു ഭ്രാന്തനായ സ്വേച്ഛാധിപതിയുടെ അത്യാഗ്രഹം കാരണമാണ് ഈ അവസ്ഥ വന്നത്. ഭാരത മാതാവ് പ്രതികരിക്കാതിരിക്കരുത് എന്നും തെരുവിലിറങ്ങി യുക്രെയ്ന് പിന്തുണ നൽകണമെന്നും പറയുന്നുണ്ട്. തങ്ങളുടെ രാജ്യത്ത് നടക്കുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം ആവശ്യമാണ് എന്നും പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.
2017 ൽ കൊച്ചിയിൽ നിന്നാണ് ഈ നായയെ യുക്രെയ്നിയൻ ദമ്പതികളായ യൂഗസ് പെട്രസ്–ക്രിസ്റ്റിന എന്നിവർക്ക് ലഭിക്കുന്നത്. പട്ടിണി കിടന്ന് അവശനിലയിൽ കണ്ടെത്തിയ നായയെ ഇവർ രക്ഷിച്ചു. തിരികെ യുക്രെയ്നിലേക്ക് മടങ്ങിയപ്പോൾ ഇവർ നായയെയും കൂടെക്കൂട്ടി. ചപ്പാത്തി എന്നാണ് നായയ്ക്ക് ഇവർ പേരിട്ടത്. അന്ന് മുതൽ ദമ്പതിമാർക്കൊപ്പം ലോകം ചുറ്റുകയാണ് ചപ്പാത്തി.
Comments