കീവ്: റഷ്യൻ അധിനിവേശം തുടരുന്നതിനിടെ യുക്രെയ്നിൽ ഗൂഗിൾ മാപ്പ് ലൈവ് ട്രാഫിക് താൽക്കാലികമായി നിർത്തി വെച്ചു.പ്രാദേശിക ഭരണകൂടത്തോടുൾപ്പടെ ചർച്ച ചെയ്താണ് ഗൂഗിൾ നടപടിയെടുത്തതെന്നാണ് വിവരം.
ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് ഗൂഗിളന്റെ നീക്കം. യുക്രെയ്നിലെ സ്ഥാപനങ്ങളെക്കുറിച്ചും തിരക്കേറിയ സ്ഥലങ്ങളെക്കുറിച്ചമുള്ള തത്സമയ വിവരങ്ങൾ ഇനി ആഗോളതലത്തിൽ ലഭ്യമാകില്ല.യുക്രെയ്നിലെ ജനങ്ങളുടെ സുരക്ഷയ്ക്കായി പുതിയ നടപടികൾ സ്വീകരിക്കുന്നതായി ഗൂഗിൾ വ്യക്തമാക്കി. ജനവാസ കേന്ദ്രങ്ങളിലടക്കം റഷ്യ ക്രൂരമായ ആക്രമണം അഴിച്ച് വിട്ടതിന് പിന്നാലെയാണ് നടപടി.
ആക്രമണം നടത്തുന്ന റഷ്യൻ സേനയെ ആശയക്കുഴപ്പത്തിലാക്കാൻ രാജ്യത്തുടനീളമുള്ള റോഡ് അടയാളങ്ങൾ നീക്കം ചെയ്യുന്നതായി ഒരു യുക്രെയൻ സർക്കാർ ഏജൻസി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഗൂഗിളിന്റെ നടപടി.
Comments