കോഴിക്കോട്: അമേരിക്കൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയുടെ പേരിൽ ഒന്നേകാൽ കോടിയിലധികം രൂപ ദമ്പതികളിൽ നിന്ന് തട്ടിയെടുത്തതായി പരാതി.നാസ ചെന്നൈ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന ഡയറക്ട് കോൺട്രാക്റ്റ് സ്പേസ് ടെക്നോളജി കമ്പനിയുടെ ഭാഗമാക്കാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.
സംഭവത്തിൽ കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ യുവാവ് അറസ്റ്റിലായി. കോടേരിച്ചാൽ സ്വദേശി വാഴാട്ട് ഹൗസിൽ ബിജുകുമാർ(36) ആണ് അറസ്റ്റിലായത്. കണ്ണൂർ തളിപ്പറമ്പ് സ്വദേശികളായ റിട്ട.സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നാണ് 1.26 കോടിരൂപയും 20 പവന്റെ ആഭരണങ്ങളും തട്ടിയെടുത്തത്.
ദമ്പതിമാരുടെ ഉന്നത വിദ്യാഭ്യാസം നേടിയ മകനെ ചെന്നൈ കേന്ദ്രീകരിച്ച് തുടങ്ങുന്ന നാസ പ്രൊജക്ടിൽ പങ്കാളികളാക്കാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതി തട്ടിപ്പ് നടത്തിയത്. സുഹൃത്തുക്കളായ സുമേഷ്,പ്രശാന്ത് എന്നിവരോടൊപ്പം ചേർന്നാണ് തട്ടിപ്പ് നടത്തിയത്.
2015 മുതൽ 2020 വരെയുള്ള അഞ്ചുവർഷ കാലയളവിലാണ് നേരിട്ടും ബാങ്ക് വഴിയും ഇത്രയധികം തുകയും ആഭരണങ്ങളും പ്രതി കൈക്കലാക്കിയത
Comments