ബംഗളൂരു : ഹിജാബ് ധരിച്ച വിദ്യാർത്ഥികളെ ക്ലാസുകളിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പാളിനെ ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ. കോലാർ സ്വദേശി മുഹമ്മദ് ബഷീർ ആണ് അറസ്റ്റിലായത്. പ്രിൻസിപ്പാളിന്റെ പരാതിയിലാണ് നടപടി.
ഉഡുപ്പിയിലെ സ്വകാര്യ കോളേജിലെ പ്രിൻസിപ്പാളിനെയാണ് ആക്രി വ്യവസായി ആയ മുഹമ്മദ് ബഷീർ ഭീഷണിപ്പെടുത്തിയത്. ഹിജാബ് ധരിച്ച് വിദ്യാർത്ഥികളെ ക്ലാസിൽ കയറ്റിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്നായിരുന്നു ഭീഷണി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
അതേസമയം ഹിജാബ് ഹർജികൾ പരിഗണിക്കുന്ന കർണാടക ഹൈക്കോടതി ജഡ്ജിയ്ക്കെതിരെ ഫേസ്ബുക്ക് പേജിൽ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ രണ്ട് പേർക്കെതിരെ പോലീസ് കേസ് എടുത്തു. മാംഗ്ലൂർ മുസ്ലീംസ് എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിനും, പോസ്റ്റിട്ടയാൾക്കുമെതിരെയാണ് കേസ് എടുത്തത്.
Comments