മോസ്‌കോ: റഷ്യയിൽ എല്ലാ ഉത്പന്ന വിൽപ്പനയും നിർത്തി വെച്ചതായി ആഗോള ടെക് ഭീമനായ ആപ്പിൾ. യുക്രെയ്‌നിൽ റഷ്യ നടത്തുന്ന അധിനിവേശത്തിന് മറുപടിയായിട്ടാണ് ഇത്തരമൊരു നടപടിയെന്ന് ആപ്പിൾ വ്യക്തമാക്കി. റഷ്യയിലെ സെയിൽ ചാനലുകളിലേക്കുള്ള എല്ലാ കയറ്റുമതിയും നിർത്തിവെച്ചതായി കമ്പനി അറിയിച്ചു. ആപ്പിൾ പേയും മറ്റ് സേവനങ്ങളും പരിമിതപ്പെടുത്തിയതായി കമ്പനി കൂട്ടിച്ചേർത്തു.
യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തിൽ ഞങ്ങൾ വലിയ രീതിയിൽ ഉത്കണ്ഠാകുലരാണ്.അക്രമത്തിന്റെ ഫലമായി ദുരിതമനുഭവിക്കുന്ന എല്ലാ ആളുകൾക്കൊപ്പവും നിലകൊള്ളുന്നുവെന്ന് ആപ്പിൾ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ഞങ്ങൾ മാനുഷിക മൂല്യങ്ങളെ മൂല്യങ്ങളെ പരിഗണിക്കുന്നു. അഭയാർത്ഥി പ്രതിസന്ധിക്ക് സഹായം നൽകുമെന്ന് ആപ്പിൾ വ്യക്തമാക്കി.
Comments