ന്യൂഡല്‍ഹി : യുക്രെയ്നില്‍ നിന്ന് ഇന്ത്യയില്‍ തിരികെ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ സ്വീകരണമാണ് കേന്ദ്രസര്‍ക്കാര്‍ ഒരുക്കുന്നത്. കേന്ദ്രമന്ത്രിമാരാണ് വിദ്യാര്‍ത്ഥികളെ സ്വീകരിക്കാൻ വിമാനത്താവളങ്ങളില്‍ എത്തുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഡല്‍ഹിയിലെത്തിയ വിമാനത്തിലെത്തി കുട്ടികളോട് സ്നേഹാന്വേഷണം നടത്തുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
മലയാളി കുട്ടികളോട് മലയാളത്തിലായിരുന്നു സ്മൃതി ഇറാനിയുടെ സംസാരം . എങ്ങനെയുണ്ടെന്ന മന്ത്രിയുടെ ചോദ്യത്തിന് കുട്ടികള്‍ ഒറ്റസ്വരത്തില്‍ അടിപൊളിയെന്ന് മറുപടി നല്കി. ഇതുകേട്ട് സ്മൃതി പുഞ്ചിരിക്കുകയും ചെയ്യുന്നുണ്ട്. ഈ വീഡിയോ സ്മൃതി ഇറാനി തന്നെയാണ് തന്റെ ട്വീറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത് . അതേസമയം ഒപ്പറേഷൻ ഗംഗയുടെ ഭാഗമായി യുക്രെയ്നിലേക്ക് പോയ ഒരു വിമാനം കൂടി ഇന്ത്യക്കാരുമായി തിരിച്ചെത്തി. 218 പേരാണ് ഈ വിമാനത്തിൽ ഇന്ത്യയിലേക്ക് മടങ്ങിയത്.
ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി യുക്രെയ്നിലെ ഇന്ത്യൻ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കുന്നതിനായി വ്യോമസേന വിമാനവും റൊമാനിയയിലേക്ക് പുറപ്പെട്ടു. വിദ്യാർത്ഥികൾക്ക് ആവശ്യമായ വെള്ളവും ഭക്ഷണ സാധനങ്ങളുമായാണ് വിമാനം പറന്നുയർന്നത്.
India welcomes back her children. #OperationGanga pic.twitter.com/GN9134IMed
— Smriti Z Irani (@smritiirani) March 2, 2022
Comments