പട്ടാമ്പി: കെ.എസ്.ആർ.ടി.സി. ബസ്സ് ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. പട്ടാമ്പി വിളയൂരിലിണ് സംഭവം. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. വിളയൂർ സെൻററിൽ ഇന്നലെ വൈകുന്നേരം 7.30നാണ് അപകടം ഉണ്ടായത്. മലപ്പുറം കൊളത്തൂർ സ്വദേശി സതീഷ് കുമാറിനാണ് അപകടത്തിൽ പരിക്കേറ്റത്. ഇയാളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഇടതുവശം ചേർന്ന് പോയിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിനെ കെഎസ്ആർടിസി ബസ് ഇടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. കെ.എസ്.ആർ.ടി.സി ബസ് അശ്രദ്ധമായി ഓവർടേക്ക് ചെയ്യുമ്പോഴാണ് അപകടമുണ്ടായത് എന്ന് ദൃക്സാക്ഷികളായ നാട്ടുകാർ ആരോപിച്ചു. തിരുവനന്തപുരം താമരശ്ശേരി റൂട്ടിൽ സഞ്ചരിക്കുന്ന കെഎസ്ആർടിസി ഇടിച്ചാണ് അപകടമുണ്ടായത്. ബസ് കൊപ്പം പോലീസ് കസ്റ്റഡിയിലെടുത്തു.
Comments