തളിപ്പറമ്പ്:കണ്ണൂരിൽ തീപിടുത്തം. കണ്ണൂർ ധർമ്മശാലയിലെ അഫ്ര പ്ലൈവുഡ് ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. സ്നേക്ക് പാർക്കിന് സമീപമുള്ള ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് പുലർച്ചയോടോയാണ് അപകടം സംഭവിച്ചത്.പ്ലൈവുഡ് പൂർണമായും കത്തിനശിച്ചു.ഫാക്ടറിയുടെ ഭൂരിഭാഗവും കത്തിനശിച്ചിട്ടുണ്ടെന്നാണ് വിവരം.ആളപായമില്ലെന്നാണ് റിപ്പോർട്ട്.
കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ, പെരിങ്ങോം എന്നിവിടങ്ങളിൽ നിന്നായി പത്ത് യൂണിറ്റിലേറെ അഗ്നിശമനസേനകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കി.
അതേസമയം തീപിടുത്തത്തിന്റെ കാരണം ഇനിയും വ്യക്തമല്ല.ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തി കാരണമെന്ന് സൂചനയുണ്ട്.കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.
Comments