ഇംഫാൽ : മണിപ്പൂരിൽ ബിജെപി പ്രവർത്തകനെ കോൺഗ്രസ് ഗുണ്ടകൾ വെടിവെച്ച് കൊന്നു. 25 കാരനായ അമുബ സിൻഹയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് അമുബയ്‌ക്ക് നേരെ കോൺഗ്രസ് പ്രവർത്തകർ വെടിയുതിർത്തത്.
ഇന്നലെ രാത്രി തെരഞ്ഞെടുപ്പ് ചട്ടം മറികടന്ന് കോൺഗ്രസ് പ്രവർത്തകർ പ്രചാരണം നടത്തിയിരുന്നു. ഇത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം ആയത്. സുഹൃത്തുക്കൾക്കൊപ്പം കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വീട്ടിലേക്ക് പോയ അമുബ പ്രചാരണം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയായിരുന്നു. ഇതിനിടെ കോൺഗ്രസ് പ്രവർത്തകരിൽ ഒരാൾ അദ്ദേഹത്തിന് നേരെ വെടിയുതിർത്തു.
സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ അമുബയെ ബിജെപി പ്രവർത്തകർ ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുലർച്ചെയോടെ ആരോഗ്യനില വഷളായ അമുബ രാവിലെയോടെ മരിക്കുകയായിരുന്നു.
അതേസമയം ഇന്നലെ രാത്രി ബിജെപി നേതാവ് സി.എച്ച് ബിജോയുടെ വീടിന് നേരെ കോൺഗ്രസ് പ്രവർത്തകർ പെട്രോൾ ബോംബ് എറിഞ്ഞു. തലനാരിഴയ്‌ക്കാണ് അദ്ദേഹവും മറ്റ് ബിജെപി നേതാക്കളും രക്ഷപ്പെട്ടത്. സംഭവത്തിൽ ബിജെപി പരാതി നൽകിയിട്ടുണ്ട്.
Comments