മോസ്കോ: റഷ്യയിലെ എല്ലാ സേവനങ്ങളും നിർത്തിവെച്ച് വിസ,മാസ്റ്റർ കാർഡ് കമ്പനികൾ.യുക്രെയ്നിൽ അധിനിവേശം റഷ്യ പതിനൊന്നാം ദിവസവും തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിസ,മാസ്റ്റർ കാർഡുകൾ റഷ്യയിൽ ഉപയോഗിക്കാൻ കഴിയില്ല.റഷ്യൻ ബാങ്കുകൾ നൽകിയ വിസ, മാസ്റ്റർ കാർഡുകൾ ഉപയോഗിച്ച് റഷ്യയ്ക്ക് പുറത്തും പണമിടപാടുകൾ നടത്താനാകില്ലെന്നും ഇരു കമ്പനികളും വ്യക്തമാക്കി.
തീരുമാനത്തിലൂടെ ഉപഭോക്താക്കൾക്കുണ്ടാവുന്ന ബുദ്ധിമുട്ടുകളിൽ ഞങ്ങൾ ഖേദിക്കുന്നു.എന്നാൽ ഈ യുദ്ധവും സമാധനത്തിനും സ്ഥിരതയ്ക്കും നേരെയുള്ള ഭീഷണിയും ഞങ്ങളുടെ മൂല്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്ന് വിസ സിഇഒ എൽ കെല്ലി പറഞ്ഞു.
CARD DECLINED Hours after President Zelenskyy urged US lawmakers to block the use of American brand credit, Visa and Mastercard, in Russia, both companies announced they are suspending service in Russia.
— Kelly O'Donnell (@KellyO) March 5, 2022
യുക്രെയ്ൻ പ്രസിഡന്റ് വ്ളോദിമിർ സെലൻസ്കി കമ്പനികളുമായും കൂടിക്കാഴ്ച നടത്തി റഷ്യയിലെ സേവനങ്ങൾ നിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
മാസ്റ്റർകാർഡും വിസയും റഷ്യയിലെ അവരുടെ എല്ലാ പ്രവർത്തനങ്ങളും ഉടനടി നിർത്തിവെയ്ക്കുമെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് യുഎസ് കോൺഗ്രസ് പ്രതിനിധി ബ്രാഡ് ഷെർമാൻ പറഞ്ഞു.
Pleased to hear that @Mastercard & @Visa will be suspending all their operations in #Russia effective immediately. https://t.co/rqSGrL12n2
— Congressman Brad Sherman (@BradSherman) March 5, 2022
Comments