പാലക്കാട്: കോയമ്പത്തൂർ കെ.ജി ചാവടിയിൽ വാഹനാപകടം. രണ്ട് കുട്ടികൾ മരിച്ചു.മിത്രൻ (3), സംഗീത ശ്രീ (5) എന്നിവരാണ് മരിച്ചത്.മൂന്ന് സ്ത്രീകളടക്കം 7 പേർക്ക് പരിക്കേറ്റു.ഇവരെ കോയമ്പത്തൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരികയായിരുന്ന ഒമ്നി കാറാണ് അപകടത്തിൽപ്പെട്ടത്. സേലം സ്വദേശികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.
Comments