കീവ്: യുക്രെയ്നിൽ ഇനിയും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർ അടിയന്തിരമായി എംബസിയെ ബന്ധപ്പെടണമെന്ന് നിർദേശം. മൊബൈൽ നമ്പറും ലൊക്കേഷനും അറിയിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
All Indian nationals who still remain in Ukraine are requested to fill up the details contained in the attached Google Form on an URGENT BASIS .
Be Safe Be Strong @opganga@MEAIndia@PIB_India@DDNewslive@DDNationalhttps://t.co/4BrBuXbVbz
— India in Ukraine (@IndiainUkraine) March 6, 2022
യുക്രെയ്നിലെ ഇന്ത്യൻ എംബസിയുടെ ട്വിറ്റർ പേജിലൂടെ അറിയിച്ച നിർദേശത്തിൽ രജിസ്ട്രേഷൻ ഫോമും ഉൾപ്പെടുത്തിയിട്ടുണ്ട്. പേര്, വയസ്, പാസ്പോർട്ട് നമ്പർ, നിലവിൽ കുടുങ്ങിക്കിടക്കുന്ന സ്ഥലം എന്നീ വിവരങ്ങളാണ് ഫോമിൽ പൂരിപ്പിക്കേണ്ടത്.
അതേസമയം അതിർത്തി കടന്ന് ഹംഗറിയിലെത്തിയ ഇന്ത്യക്കാരിൽ എംബസിയുടെ കീഴിലല്ലാതെ സ്വന്തം ചിലവിൽ താമസിക്കുന്നയാളുകൾ എത്രയും വേഗം ബുഡാപെസ്റ്റിലെത്തി ചേരണമെന്നും നിർദേശമുണ്ട്.
നിലവിൽ സുമിയിലാണ് റഷ്യ ശക്തമായ ആക്രമണം നടത്തുന്നത്. കനത്ത ഷെല്ലാക്രമണത്തിനിടെ വിദ്യാർത്ഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയെന്നത് വലിയ വെല്ലുവിളിയാണെന്ന് വിദേശകാര്യമ ്ന്ത്രാലയം അറിയിച്ചിരുന്നു. ഇതിനോടകം ഓപ്പറേഷൻ ഗംഗയെന്ന യുക്രെയ്ൻ രക്ഷാദൗത്യം വഴി 15,000ത്തോളം പേർ സുരക്ഷിതരായി രാജ്യത്ത് മടങ്ങിയെത്തിയിട്ടുണ്ട്.
Comments