ആലപ്പുഴ: റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷ സാമൂഹ്യ വിരുദ്ധർ തീവെച്ച് നശിപ്പിച്ചതായി പരാതി. ആലപ്പുഴ തലവടി പഞ്ചായത്ത് മൂന്നാം വാർഡ് മുണ്ടകത്തിൽ ശരത്തിന്റെ ഓട്ടോയാണ് കത്തിച്ചത്.വീട്ടിലേക്ക് കൊണ്ടുപോകാൻ മാർമില്ലാത്തിനാൽ റോഡരികിൽ പാർക്ക് ചെയ്തതായിരുന്നു ഓട്ടോ.
ഇന്നലെ രാത്രി 11 മണിയോട് കൂടിയാണ് സംഭവം നടന്നത്. രാത്രി 8;30 ഓടെ രോഗികളായ അച്ഛനും അമ്മയ്ക്കുമുള്ള മരുന്നു വാങ്ങി ഓട്ടോ റോഡിനരികെ പാർക്ക് ചെയ്ത ശേഷം ശരത്ത് വീട്ടിലേക്ക് പോയി.ഓട്ടോയിൽ നിന്ന് തീ പടരുന്നത് പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്നാണ് ശരത്ത് സംഭവ സ്ഥലത്ത് എത്തിയത്.
നാട്ടുകാരും ശരത്തും കൂടി തീ അണയ്ക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും ഓട്ടോ കത്തിനശിച്ചിരുന്നു.രോഗികളായ അച്ഛനും അമ്മയും അടങ്ങുന്ന ശരത്തിന്റെ ഏക അത്താണിയായിരുന്നു ഓട്ടോ.ജീവിതമാർഗം കൺമുന്നിൽ കത്തി അമർന്നതോടെ പെരുവഴിയിലായിരിക്കുകയാണ് ശരത്ത്. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Comments