വാഷിംഗ്ടൺ : റഷ്യയ്ക്ക് നേരെ ഏത് നിമിഷവും അമേരിക്ക ആക്രമണം നടത്തുമെന്ന് സൂചന നൽകി മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ വിമാനങ്ങളിൽ ചൈനീസ് പതാക പതിപ്പിച്ച് റഷ്യയ്ക്ക് നേരെ ആക്രമണം നടത്തണമെന്നാണ് ട്രംപ് പറയുന്നത്. അപ്പോൾ ആരും അമേരിക്കയെ സംശയിക്കില്ലെന്നും ചൈനയെ പഴിചാരിക്കോളുമെന്നും ട്രംപ് പറഞ്ഞു.
‘നമ്മുടെ എഫ്-22 വിമാനങ്ങളിൽ ചൈനയുടെ പതാക സ്ഥാപിക്കുകയും റഷ്യയ്ക്കെതിരെ ആക്രമണം നടത്തുകയുമാണ് വേണ്ടത്. എല്ലാവരും അപ്പോൾ ചൈനയാണ് ഇത് ചെയ്തതെന്ന് വിശ്വസിച്ചോളും. ആരും അമേരിക്കയെ സംശയിക്കില്ല. പിന്നെ റഷ്യയും ചൈനയും തമ്മിലായിക്കോളും യുദ്ധം, നമ്മൾ പുറത്ത് നിന്ന് കണ്ടാൽ മാത്രം മതിയാകും.’ ട്രംപ് പറഞ്ഞു. ജോഷ് ഡൗസി എന്ന മാദ്ധ്യമപ്രവർത്തകനാണ് ഇത് പങ്കുവെച്ചത്.
റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റി അംഗങ്ങളുമായി സംസാരിക്കുന്നതിനിടെയായിരുന്നു ട്രംപിന്റെ പരാമർശം. മനുഷ്യത്വത്തിനെതിരെ ഇത്തരം ക്രൂരതകൾ കാണിക്കരുത് എന്ന് ട്രംപ് പറഞ്ഞു. ഇത് അനുവദിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ ശക്തമായ നിലപാട് സ്വീകരിക്കാത്ത നാറ്റോയെ പേപ്പർ കടുവ എന്നാണ് ട്രംപ് പരാമർശിച്ചത്.
Comments