ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയുമായി ചർച്ച നടത്തും. സെലൻസ്കിയുമായി ഫോണിൽ ബന്ധപ്പെടുമെന്ന് കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. വെടിനിർത്തലും ഇന്ത്യക്കാരുടെ രക്ഷാദൗത്യവും ചർച്ചയാകുമെന്നാണ് വിവരം. അൽപ്പസമയത്തികം സെലൻസ്കിയെ വിളിച്ച് സംസാരിക്കുമെന്നാണ് വിവരം.
സുമിയിൽ നിരവധി ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ യുദ്ധമേഖലയിൽ നിന്നും ഒഴിപ്പിക്കുന്നതടക്കം ചർച്ചയാകും. സുമിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഇന്ത്യക്കാരെ അടക്കം അവിടെ നിന്നും ഒഴിപ്പിക്കാൻ സാധിച്ചിരുന്നില്ല. റഷ്യ വെടിനിർത്തൽ ലംഘിച്ചുവെന്നാണ് യുക്രെയ്ൻ ആരോപിച്ചത്. പിന്നാലെയാണ് പ്രധാനമന്ത്രി സെലൻസ്കിയെ വിളിക്കുന്നത്.
600 ഓളം വിദ്യാർത്ഥികൾ സുമിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ആശ്വാസ വാർത്ത ഉടൻ ഉണ്ടാകുമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞിരുന്നു.
Comments