ഛത്തീസ്ഗഡ് : കമ്യൂണിസ്റ്റ് ഭീകരർ സ്ഥാപിച്ച ബാനറുകൾ നീക്കം ചെയ്യുന്നതിനിടെ സ്ഫോടനം. ഐഇഡി പൊട്ടിത്തെറിച്ച് പോലീസുകാരന് പരിക്കേറ്റു. ബിജാപൂർ ജില്ലയിലായിരുന്നു സംഭവം.
അവപ്പള്ളി-ഇൽമിദി എന്നീ ഗ്രാമങ്ങൾക്ക് ഇടയിലായി ഭീകരർ നിരവധി ബാനറുകൾ സ്ഥാപിച്ചിരുന്നു. ഇത് നീക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന ഐഇഡി പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റ പോലീസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റെവിടെയെങ്കിലും സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ പോലീസുകാർ പരിശോധന നടത്തി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Comments