ലക്നൗ: ഉത്തർപ്രദേശിലെ കോളേജ് ഹോസ്റ്റലിൽ സ്ഫോടനം. ബുലന്ദ്ഷഹറിലെ സർക്കാർ പോളിടെക്നിക് കോളേജിലാണ് സ്ഫോടനം നടന്നത്. പോളിടെക്നിക്കിലെ സിലിണ്ടർ പൊട്ടിത്തെറിച്ചതെന്നാണ് വിവരം. അപകടത്തിൽ 10 വിദ്യാർത്ഥികൾ ഉൾപ്പടെ 13 പേർക്ക് പൊള്ളലേറ്റു.2 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
രാവിലെയോടെ കോളേജിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെ സിലിണ്ടറിന് തീപിടിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. അഞ്ച് കിലോ ഭാരമുള്ള ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരെ അലിഗഢ് സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
എല്ലാ വിദ്യാർത്ഥികളും അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് വിവരം. പ്രാഥമിക അന്വേഷണത്തിൽ പാചകത്തിനിടെയുണ്ടായ അപകടമാണെന്ന് നിഗമനം.സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Comments